ഏറ്റവും ഭംഗിയുള്ള ചെറിയ റയിൽവേ സ്റ്റേഷനുകളിൽ ഒന്നായിരുന്നു ചെറുകര . നൂറ്റാണ്ടിൻറെ പഴക്കം. കൃഷ്ണഗുഡിയിലെ പ്രണയ കഥ പറഞ്ഞ അങ്ങാടിപ്പുറം റയിൽവേ സ്റ്റേഷന്റെ അത്രതന്നെയോ അതിനേക്കാൾ മനോഹരമായിരുന്നു ചെറുകരയും. എന്നെ പ്പോലുള്ളവർക്ക് ശ്വാസവും ആശ്വാസവും. കടന്നു പോയ ബാല്യകാല സ്മരണകളിലും വിടാതെ പിൻതുടർന്ന ഗൃഹാതുരത്വത്തിലും അനേകം തവണ കണ്ട പുലർകാലസ്വപ്നങ്ങളിലും നിറഞ്ഞു നിന്നിരുന്നു ഈ റയിൽവേ സ്റ്റേഷൻ. ശതവർഷം തികഞ്ഞ ഞങ്ങളുടെ മുത്തശ്ചനോളം പ്രായമുണ്ടായിരുന്ന ആറേഴ് ആൽമരങ്ങൾ ഈവിടത്തെ തണലും കൂളിരുമായിരുന്നു. ആയിരമായിരം കിളികൾക്ക് കൂടും കൂട്ടുമായിരുന്നു. ഏതു വേനലിലും കൂടയായും മഞ്ഞിറക്കുന്ന കാലത്തെ ആകാശത്തെയും ഭൂമിയേയും കോടക്കാറിൽ കോർക്കുന്ന സ്നേഹക്കാഴ്ചയായും ഈ ആൽ മരങ്ങൾ ഉണ്ടായിരുന്നു. ആയിരം പ്രണയജോഡികൾക്ക് ആത്മഹർഷങ്ങളായും പെയ്തിറങ്ങിയ മഴ നിലാവിന്റെ കുളിർക്കണമായും ചെറുകരയുടെ നൻമയുടെ ശേഷിപ്പായും ചെറുകരക്കാരുടെ ഹൃദയത്തിൻറെ വലിപ്പത്തോളവും ഈ മരങ്ങൾ തലയൂർത്തി നിന്നിരുന്നു.
കഴിഞ്ഞ ദിവസം ഒരു സായാഹ്ന സഞ്ചാരത്തിൽ വെറുതേ ഇതുവഴി നടന്നു. മുറിച്ചു മാറ്റപ്പെട്ട ആറേഴ് മഹാവൃക്ഷങ്ങളുടെ ശേഷിപ്പുകൾ കണ്ടപ്പോൾ ഒരു വല്ലാത്ത നിറ്റൽ .
റയിൽവേയുടെ സ്റ്റേഷൻ, അവരുടെ വൃക്ഷങ്ങൾ, ഇലക്ട്രിക് ലൈനിന്ന് തടസ്സമായതുകൊണ്ടാണോ എന്തോ എല്ലാം മുറച്ചുമാറ്റപ്പെട്ടിക്കുന്നു.
അല്ലെങ്കിലും എല്ലാം മുറിച്ചുമാറ്റപ്പെടാനുള്ളതല്ലേ.. ഇന്നല്ലെങ്കിൽ നാളെ.
മുറിച്ചു മാറ്റിയ ആൽമരത്തിൻ്റെ ശേഷിപ്പുകൾ
ഒരു സെൽഫി
No comments:
Post a Comment